തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും വ്യാഴാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നിലനില്‍ക്കുകയാണ്.
അതേസമയം ഉത്തരേന്ത്യയിലും താപനില ഉയരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ സീസണിലെ ആദ്യത്തെ പൊടിക്കാറ്റും ഉണ്ടായി. രാജ്യതലസ്ഥാനത്ത് ഇന്ന് നേരിയ തോതില്‍ വേനല്‍മഴ ലഭിക്കും എന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ നാല്പത്തിയഞ്ച് മിനിറ്റ് നേരമാണ് പൊടിക്കാറ്റ് നീണ്ടുനിന്നത്. ഗതാഗതം, വൈദ്യുതി വിതരണം എന്നിവ തടസപ്പെട്ടു. വിമാന സര്‍വീസുകളിലും പ്രതിസന്ധിയുമുണ്ടായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെയ് ഒന്ന് വരെ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
SUMMARY: Summer rains are coming; Thunderstorms possible in various places from today to Friday
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…
ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…
എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…
ബെംഗളൂരു: കനക്പുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം ഉയ്യമ്പള്ളി ഹോബ്ലി സ്വദേശി ശിവു (53) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക്…
ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽ…
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി…