Categories: KARNATAKATOP NEWS

ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ; ജലക്ഷാമം രൂക്ഷമാകാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ വേനൽക്കാലം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ശൈത്യകാലം നേരത്തെ തീർന്ന് വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചിട്ടുണ്ട്.

വേനൽക്കാലം എത്തുന്നതോടെ വരൾച്ചയ്ക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലക്ഷാമം രൂക്ഷമായെക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ നേരത്തേ സൂചന നൽകിയിട്ടുണ്ട്. ഭൂഗർഭജലചൂഷണം നഗരത്തിൽ ദിനേന വർധിക്കുകയാണ്. ഇക്കാരണത്താൽ തന്നെ കടുത്ത ജലക്ഷാമം നഗരത്തിൽ ഉണ്ടായേക്കാൻ സാധ്യതയും കൂടുതലാണ്.

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ താപനില ഫെബ്രുവരി 12ന് ആയിരുന്നു. 33.6 ഡിഗ്രി ആണ് നഗരത്തിൽ അന്നനുഭവപ്പെട്ടത്. സാധാരണ ഏപ്രിൽ മാസത്തിലാണ് ഇത്തരം അവസ്ഥയിലേക്ക് പോകുന്നതെങ്കിലും ഈ വർഷം ജനുവരി അവസാനം മുതലേ നഗരത്തിൽ ചൂട് വർധിച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ മാസത്തിലെ ചൂട് ഫെബ്രുവരിയിൽ തന്നെ നഗരത്തിൽ ഇത്തവണ രേഖപ്പെടുത്തി.

ബെംഗളൂരു, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, മാണ്ഡ്യ, കലബുർഗി, ചിത്രദുർഗ, ദാവൻഗരെ, ചിന്താമണി, മൈസൂരു എന്നിവയുൾപ്പെടെ പല പ്രദേശങ്ങളിലും താപനില കൂടുതലാണ്.

TAGS: BENGALURU
SUMMARY: Hot days to comeup in city soon this year

Savre Digital

Recent Posts

റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…

12 minutes ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…

1 hour ago

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…

2 hours ago

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…

2 hours ago

മന്ത്രി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…

3 hours ago

ബെംഗളൂരുവിൽ പുതിയ തട്ടിപ്പ്? നിരക്ക് വർധിപ്പിക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ്പ് ഉപയോഗിച്ചതായി ആരോപിച്ച് യാത്രക്കാരി

ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…

3 hours ago