തിരുവനന്തപുരം: പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സണ്ണി ജോസഫ് കരുത്തനായ നേതാവെന്നും കേരളത്തിലെ യുഡിഎഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം കൊടുക്കുമെന്നും പ്രഖ്യാപനം സന്തോഷകരമാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എം എല്‍ എയായ ആളാണ് സണ്ണി ജോസഫ്. അതിലുപരി ഏറ്റവും മികച്ച പാര്‍ലിമെന്റേറിയനുമാണ്. പലപ്പോഴും പാര്‍ലിമെന്റില്‍ പല വിഷയങ്ങളും സംസാരിക്കാന്‍ സണ്ണി ജോസഫിനെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും സതീശന്‍ പറഞ്ഞു.
സുധാകരേട്ടന്‍ പാര്‍ട്ടിയുടെ മുന്‍ നിരയില്‍ തന്നെയുണ്ടാവും. വി എന്‍ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാകുന്ന പോലെ തന്നെ സുധാകരേട്ടനും പാര്‍ട്ടിയിലുണ്ടാകും. മാധ്യമങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
<BR>
TAGS : SUNNY JOSEPH | KPCC
SUMMARY : Sunny Joseph is an excellent parliamentarian and organizer – VD Satheesan
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…