കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്കിയ ഹർജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
വധശിക്ഷയ്ക്ക് എതിരെ അമീറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ അപ്പീലില്‍ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയില്‍ മാറ്റം സംബന്ധിച്ച ഹർജിയില്‍ തീരുമാനം എടുക്കരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്.
കേസില്‍ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രൻ നാഥ്, സ്റ്റാൻഡിംഗ് കൌണ്‍സല്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. അതേസമയം അമീറുള്‍ ഇസ്ലാമിൻ്റെ ജയില്‍ മാറ്റ ഹർജി ഫയല്‍ ചെയ്ത അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി സുപ്രീംകോടതിയെ അറിയിച്ചു അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് വക്കാലത്ത് ഒഴിഞ്ഞത്. വധശിക്ഷയ്ക്കെതിരെ അമറുള്‍ ഇസ്ലാമിനായി മറ്റൊരു സംഘടന ഹർജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്.
TAGS : SUPREME COURT
SUMMARY : Supreme Court adjourns Ameerul Islam’s petition seeking prison transfer to be heard after four months
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…