LATEST NEWS

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗണ്‍സിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയുമെന്നും, കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മൃഗസ്നേഹികളോട് കോടതി.നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു.

ആക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും തെരുവുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികള്‍ ഉണ്ടെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം നിലവിലെ നിയമങ്ങള്‍ ശരിയായി പാലിക്കപ്പെടാത്തതാണെന്ന് നായ സ്നേഹികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു.

നായ ആക്രമണം മാത്രമല്ല, നായകള്‍ കാരണമാകുന്ന റോഡ് അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ ദേശീയപാത അതോറിറ്റി വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വന്ധ്യംകരണം നടപ്പാക്കിയാല്‍ നായകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് നായ സ്നേഹികളുടെ നിലപാട്.

അനിമല്‍ വെല്‍ഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം ആദ്യം ആണ്‍നായകളെ വന്ധ്യംകരണം ചെയ്യണമെന്നതായും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാല്‍ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങള്‍ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. രാജ്യത്തെ തെരുവുനായകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച്‌ വ്യക്തമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം.

ജനങ്ങളെ ബോധവത്കരിച്ചാല്‍ തെരുവുനായ ആക്രമണങ്ങള്‍ തടയാനാകുമെന്നും, കൃഷിയിടങ്ങള്‍ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അവർ കോടതിയില്‍ പറഞ്ഞു. സിഎസ്‌ആർ മാതൃക രാജ്യത്ത് നടപ്പാക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി തെരുവുനായ പ്രശ്നം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തില്‍ തുടർ നടപടികള്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കി.

SUMMARY: ‘Dogs can be counseled to avoid biting’: Supreme Court criticizes stray dog ​​issue

NEWS BUREAU

Recent Posts

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

12 minutes ago

ബെംഗ​ളൂ​രു​വില്‍ ടെ​ക്കി യു​വ​തി​ പുകശ്വസിച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്; മ​ര​ണം കൊ​ല​പാ​ത​കം, പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.…

1 hour ago

ടിപി വധക്കേസ്; ഒന്നാം പ്രതി എംസി അനൂപിന് പരോള്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…

1 hour ago

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്.…

2 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…

2 hours ago

കോട്ടയത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും…

3 hours ago