LATEST NEWS

ആരവല്ലി മലനിരകളുടെ പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരക‍ളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആരവല്ലിക്കുന്നുകളുടെ നിർവചനത്തില്‍ വ്യക്തത വേണമെന്ന് നിരീക്ഷിച്ച കോടതി ഇത് സംബന്ധിച്ച്‌ കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കാനാണ് നിർദേശം.

ആരവല്ലി കുന്നുകള്‍ എന്താണെന്നും ഈ മേഖലയില്‍ ഖനനം എങ്ങനെ നിയന്ത്രിക്കണമെന്നും ഉള്ള തർക്കവിഷയം വീണ്ടും തുറക്കാനും സമഗ്രമായി പുനഃപരിശോധിക്കാനും കോടതി തീരുമാനിച്ചു. സ്വമേധയാ വാദം കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഡൊമെയ്ൻ വിദഗ്ധരുടെ സഹായത്തോടെ കോടതി വിഷയങ്ങള്‍ വിശദമായി പരിശോധിക്കുന്നതുവരെ നവംബറിലെ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഉയരം അടിസ്ഥാനമാക്കിയുള്ള നിർവചനം, പാരിസ്ഥിതിക തുടർച്ച, അനുവദനീയമായ ഖനനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വിലയിരുത്തുന്നതിന് ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കാനും ബെഞ്ച് നിർദേശിച്ചു. പുതിയ നിർവചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

ഇത്തരമൊരു പരിമിതമായ നിർവചനംവഴി ഖനനത്തിന് അനുമതി ലഭിക്കാവുന്ന മേഖലകളുടെ വ്യാപ്തി വർധിക്കാൻ ഇടയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുന്നുകളുടെ ഉയരവും കുന്നുകള്‍ക്കിടയിലെ അകലവും സംബന്ധിച്ചും ഇവയ്ക്കിടയില്‍ ഖനനം അനുവദിക്കാനാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ നവംബർ 20 ലാണ് സുപ്രീം കോടതി ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിർവചനം അംഗീകരിക്കരിച്ചത്. ഇതുപ്രകാരം, തറനിരപ്പില്‍നിന്ന് നൂറ് മീറ്റർ മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്‍റെ നിർവചനത്തില്‍ വരിക. 500 മീറ്റർ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേർത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിർവചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ലെന്നും ഉത്തരവില്‍ പരാമർശിച്ചിരുന്നു.

SUMMARY: Supreme Court freezes revised definition of Aravalli Range

NEWS BUREAU

Recent Posts

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

8 minutes ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

22 minutes ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

58 minutes ago

എൻ എസ്. മാധവന് നിയമസഭാ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ്…

1 hour ago

കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകം; കഴുത്തിനേറ്റ പരുക്ക് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം…

2 hours ago

ആളുമാറി പോലീസ് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…

3 hours ago