ന്യൂഡൽഹി: സംവിധായകനും നടനുമായ ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന പേരില് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് തള്ളിയത്.
ഒരു ഓണ്ലൈൻ സ്ഥാപനത്തിന് നല്കിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്റെ പരാമർശങ്ങളുടെ അടിസ്ഥാനത്തില് ആയിരുന്നു കേസ് എടുത്തത്. കേസിന് പിന്നില് മലയാളത്തിലെ ഒരു സംവിധായകന്റെ ഇടപെടല് ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വാദം. ശാന്തിവിള ദിനേശും ഓണ്ലൈൻ ചാനല് ഉടമ സുനില് മാത്യുവും ചേര്ന്നാണ് സുപ്രീം കോടതിയില് ഹർജി നല്കിയത്.
അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്മ്മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില് മറ്റൊരു കേസും പോലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര് ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനല് വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.
TAGS : SUPREME COURT
SUMMARY : Supreme Court rejects Shanthivil Dinesh’s petition
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില് വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില് നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല് കേരളത്തില് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള് ഉള്ക്കടലില് ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…