Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ ക‌ർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, അനു കുമാർ, ജഗദീഷ്, ലക്ഷ്‌മൺ, വിനയ്, പ്രദോഷ് എസ്. റാവു, നാഗരാജു എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇതിനിടെ ഇവരുടെ ജാമ്യം റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ശസ്ത്രക്രിയക്ക് വിധേയനാകാൻ ദർശന് ഇടക്കാല ജാമ്യം നൽകിയ കർണാടക ഹൈക്കോടതി, പിന്നീടത് സ്ഥിരജാമ്യമാക്കി ഉത്തരവിട്ടിരുന്നു.

ഇതിന് പുറകെ കേസിലെ മറ്റ്‌ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. തുടർന്നാണ് സംസ്ഥാന സർക്കാരും, അന്വേഷണ സംഘവും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചാണ് ദർശനും കൂട്ടരും ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.

2024 ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിൽ കണ്ടെത്തിയത്. ജൂൺ 11-ന് ദർശനും പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. 17 പേരാണ് കേസിൽ പ്രതികൾ.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy Murder Case
Supreme Court Issues Notice To Actor Darshan, Others In Renukaswamy Murder Case

Savre Digital

Recent Posts

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

1 hour ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

1 hour ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

8 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

9 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

9 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

10 hours ago