ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജിനെതിരെ സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു. കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പുനപരിശോധന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
ഡിവൈഎസ്പി ആയിരുന്ന എം.കെ. ഗണപതിയെ 2016 ജൂലൈയിൽ മടിക്കേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രാദേശിക ചാനലിന് ഗണപതി നല്‍കിയ അഭിമുഖത്തിൽ അന്നത്തെ വകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജ്, എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ മൂന്നുപേരുമായിരിക്കും കുറ്റക്കാരെന്ന് വ്യക്തമാക്കിയ ഗണപതി മേലുദ്യോഗസ്ഥനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ.ജെ. ജോർജ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
TAGS: KARNATAKA | SUPREME COURT
SUMMARY: SC upholds hc verdict on cancelling cbi proceedings against min george
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…