കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയിൽ ഇട്ടത്.
പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്ന് കുടുംബം പറഞ്ഞു. വാഹനപകടത്തിൽ പരുക്കേറ്റ അജിത്തിനു ശനിയാഴ്ച 12 മണിക്കാണ് ഓപ്പറേഷൻ നടത്തിയത്. തുടർന്ന് എക്‌സ് റേ പരിശോധിച്ചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടർ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ അജിത്തിന്റെ കുടുംബം പരാതി നൽകി.
കൈയിലെ കമ്പി പുറത്തേക്ക് തള്ളി നിൽക്കുകയാണെന്നാണ് ഡോക്ടർ അജിത്തിനോട് പറഞ്ഞത്. അതേസമയത്തെ അജിത്തിന് ഇപ്പോഴും ശസ്ത്രക്രിയ നടത്തിയിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ തുടരുകയാണ്. ഇന്ന് ഓപ്പറേഷൻ നടത്താമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു.
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…