LATEST NEWS

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിനകത്ത് സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായതായി പരാതി. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള സര്‍ജിക്കല്‍ ട്യൂബാണ് കുടുങ്ങിയത്. ഒരു വർഷം മുമ്പാണ് യുവതിക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടന്നത്.

ഈ സമയത്ത് കുടുങ്ങിയതാകാമെന്നാണ് നിഗമനം. കഫക്കെട്ട് ഉണ്ടായതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് നെഞ്ചില്‍ കുടുങ്ങിയ നിലയില്‍ സർജിക്കല്‍ ട്യൂബ് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയുമായി യുവതി എത്തിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

SUMMARY: Surgical error at Thiruvananthapuram General Hospital; Surgical tube gets stuck inside woman’s chest

NEWS BUREAU

Recent Posts

താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…

1 hour ago

സമന്വയ ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…

2 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; മമ്മി സെഞ്ച്വറി സെക്രട്ടറി, സാന്ദ്രാ തോമസ് പരാജയപ്പെട്ടു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…

3 hours ago

സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…

3 hours ago