LATEST NEWS

‘രോഗിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി’; ശസ്ത്രക്രിയാ പിഴവ് സമ്മതിച്ച്‌ ഡോക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്ന ശാസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് ഡോക്ടർ സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്. 23 കാരിയായ സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയക്കിടയില്‍ പിഴവ് പറ്റിയെന്ന് ഡോ.രാജിവ് കുമാർ രോഗിയുടെ ബന്ധുവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ പറയുന്നു. എക്സ്റേയില്‍ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നത്.

2023 മാർച്ച്‌ 22നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞമ്പ് കിട്ടാതെ വന്നപ്പോള്‍ ഡോ.രാജിവ് കുമാർ രക്തവും മരുന്നുകളും നല്‍കാനായി സെൻട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയർ തിരികെ എടുത്തു മാറ്റുന്നതില്‍ ആരോഗ്യ പ്രവർത്തകൻ അനാസ്ഥ കാട്ടുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ആഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ യുവതി, വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് അടുത്ത രണ്ട് വർഷത്തോളം ഇതേ ഡോക്ടറുടെ അടുത്ത് തന്നെ ചികിത്സ തുടർന്നു. പക്ഷെ ശ്വാസതടസം കടുത്തതോടെ സുമയ്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് എക്സ്റേ പരിശോധനയില്‍ നെഞ്ചിനകത്ത് ഗൈഡ് വയർ കണ്ടെത്തി.

ഇതോടെ യുവതി വീണ്ടും ഡോ. രാജീവ് കുമാറിനെ സമീപിക്കുകയും അദ്ദേഹം പിഴവ് സമ്മതിക്കുകയും ചെയ്തു. മറ്റാരോടും പറയരുതെന്നും കീ ഹോള്‍ വഴി ട്യൂബ് എടുത്ത് നല്‍കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട്, ഈ ഡോക്ടറുടെ നിർദേശ പ്രകാരമാണ് യുവതി ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ തേടിയത്. സിടി സ്കാൻ പരിശോധനയില്‍ വയർ രക്തക്കുഴലുമായി ഒട്ടിപ്പോയതായി കണ്ടെത്തി.

ഇതോടെ, ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടർ കൈയൊഴിഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയത്. സംഭവത്തില്‍ ആശുപത്രി അധികൃതരോ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ ഡിഎംഒ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

SUMMARY: ‘Surgical tube stuck in patient’s chest’; Doctor admits surgical error

NEWS BUREAU

Recent Posts

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ പതിനൊന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പോലീസ്…

48 minutes ago

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പോലീസുകാർ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാൻ ഹൈക്കോടതി…

1 hour ago

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 280 രൂപ കൂടിയിരുന്നു. ഇന്ന് ഒരു…

3 hours ago

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിനിക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ…

4 hours ago

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാറക്ഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു

ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങളും…

4 hours ago

നുഴഞ്ഞു കയറാൻ ശ്രമം; ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ…

5 hours ago