KARNATAKA

പ്രകടനം വിലയിരുത്താൻ എഐസിസി; മന്ത്രിമാരുമായി സുർജേവാലയുടെ കൂടിക്കാഴ്ച തുടരുന്നു

ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. തിങ്കളാഴ്ച മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, ബൈരതി സുരേഷ്, മധു ബങ്കാരപ്പ എന്നിവരുമായി സുർജേവാല ചർച്ച നടത്തി. ഇന്നും നാളെയുമായി മറ്റു മന്ത്രിമാരെയും സുർജേവാല കാണും.

ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാർ പങ്കുവച്ച ആശങ്കകൾ മന്ത്രിമാരെ സുർജേവാല അറിയിച്ചെന്നാണ് സൂചന.
നേരത്തേ മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുമെന്ന് എഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. മന്ത്രിസഭയിൽ മാറ്റം ഉണ്ടാകുമോയെന്നത് ഉൾപ്പെടെ ഇതിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക.

SUMMARY: AICC general secretary Randeep Surjewala begins meetings with Congress ministers.

WEB DESK

Recent Posts

ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച്‌ വീണു; അച്ഛനും മകള്‍ക്കും പരുക്ക്

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…

52 minutes ago

മലപ്പുറത്ത് കനത്ത മഴയില്‍ കോഴി ഫാമില്‍ വെള്ളം കയറി; 2000 കോഴികള്‍ ചത്തതായി റിപ്പോര്‍ട്ട്

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…

6 hours ago

കേരളസമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…

6 hours ago

പേമാരിക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

6 hours ago