LATEST NEWS

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസായേക്കും

ന്യൂഡല്‍ഹി:  ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 23നാണു ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെട്ടു കേന്ദ്രം ചീഫ് ജസ്റ്റിസിനു കത്ത് കൈമാറി. സുപ്രിം കോടതി ജഡ്ജിമാരില്‍ സീനിയോരിറ്റിയില്‍ ഇനി മുന്നിലുള്ളത് ജസ്റ്റിസ് സൂര്യകാന്താണ്. ഹരിയാന ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത് . 2027 ഫെബ്രുവരി 9വരെ സർവീസുണ്ട്. 65 വയസാണ് സുപ്രിം കോടതിയില്‍ വിരമിക്കല്‍ പ്രായം.
SUMMARY: Surya Kant may become the next Chief Justice

 

NEWS DESK

Recent Posts

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം: ടിവികെ

ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…

1 minute ago

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം

ഇറ്റാനഗർ: അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന…

42 minutes ago

രാഹുലിന്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം നല്‍കിയ നടപടിക്കെതിരെ സർക്കാർ. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപ്പീല്‍…

1 hour ago

15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ടുചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടു ചെയ്യാനായി മണ്ഡലത്തിലെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍…

1 hour ago

രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്

തിരുവനന്തപുരം: കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ…

2 hours ago

ബ്യാടരായനപുര അയ്യപ്പൻവിളക്ക് 13 ന്

ബെംഗളുരു: ബ്യാടരായനപുര ബെംഗളുരു അയ്യപ്പഭക്തസംഘത്തിന്റെ l59 - മത് മണ്ഡലവിളക്ക് (അയ്യപ്പൻവിളക്ക്) ഡിസംബർ 13 ന് മൈസൂർ റോഡ് ബ്യാടരായനപുര…

2 hours ago