KERALA

മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കിടന്ന് ഉറങ്ങി; പ്രതി പിടിയില്‍

വെള്ളറട: മോഷണ ശ്രമത്തിനായി ക്ഷേത്രത്തിൽ എത്തിയ യുവാവ് പിടിയിൽ. തമിഴ്നാട് ദിണ്ടിക്കൽ സ്വദേശി സെന്തിൽ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തിൽ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂർ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വൈകുന്നേരം മാത്രം പൂജ നടത്തുന്ന ക്ഷേത്രമാണ് കോവില്ലുർ ഭഗവതിക്ഷേത്രം. എന്നാൽ ഇന്നലെ രാവിലെയുള്ള അയ്യപ്പൻ കെട്ടിന്റെ ഭാഗമായി ക്ഷേത്ര പൂജാരി നടതുറക്കാൻ എത്തിയപ്പോൾ ശ്രീ കോവിൽ തുറക്കാൻ സാധിച്ചില്ല. ശേഷം പൂജാരിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നടത്തിയ പരിശോധനയിൽ പൂട്ട് പൊളിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി ശ്രീകോവിലിന്റെ വാതിൽ തകരാറിലായതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്ര തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കാണുന്നത്.

ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്ര പൂജാരി വിളിച്ചിട്ടും മയക്കത്തില്‍ ആയിരുന്ന മോഷ്ടാവിനെ കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വെള്ളറട പോലീസിന് കൈമാറുകയായിരുന്നു. പ്രതി സെന്തിലിന് സംസാരശേഷിയില്ല.

കേരളം, തമിഴ്‌നാട് അതിര്‍ത്തി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സെന്റിലിന്റെ പേരില്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
SUMMARY: Suspect arrested after sleeping in temple during attempted robbery

NEWS DESK

Recent Posts

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

5 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

49 minutes ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

2 hours ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

3 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

3 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

4 hours ago