ബെംഗളൂരു: കർണാടകയിലെ 18 ബിജെപി എംഎല്‍എമാരുടെ ആറു മാസത്തെ സസ്പെൻഷൻ പിൻവലിച്ചു. സ്പീക്കർ യു.ടി. ഖാദർ ആണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സഭാനേതാവ് കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി, നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മാർച്ച് 21 ന് ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ ബഹളത്തെത്തുടർന്നാണ് 18 ബിജെപി എംഎല്‍എമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ രണ്ടു മാസം പിന്നിട്ടപ്പോഴാണ് നടപടി പിൻവലിച്ചത്. സഭയിലെ സംഭവങ്ങളില്‍ എംഎൽഎമാർ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്ന് സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.
<br>
TAGS : SUSPENSION | KARANTAKA BJP LEGISLATORS
SUMMARY : Suspension of 18 BJP MLAs lifted
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…