Categories: KERALATOP NEWS

അരളിപ്പൂവ് കഴിച്ചതായി സംശയം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അരളിപ്പൂ കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇരുവരും സ്‌കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ കര്‍ശനനിരീക്ഷണത്തിലാക്കി. കുട്ടികളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. രക്ത പരിശോധനയുടെ ഫലം വന്ന ശേഷമേ അരളിപ്പൂവിന്റെ വിഷാംശം ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ. കുട്ടികൾ ക്രിട്ടിക്കൽ ഐ സിയുവിൽ നിരീക്ഷണത്തിൽ ആണ്.

നേരത്തെ സൂര്യ സുരേന്ദ്രന്‍ എന്ന 24 കാരിയുടെ മരണം അരളിപ്പൂ കഴിച്ചതിനെ തുടര്‍ന്നാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ പൂജകള്‍ക്കും പ്രസാദത്തിനും അരളി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ടായി. ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അരളിയില കഴിച്ച് ആറ് പശുക്കള്‍ ചത്തിരുന്നു.
<BR>
TAGS: KERALA | LATEST NEWS | OLEANDER FLOWER
SUMMARY : Suspicion of having eaten arali flower; Two schoolgirls were admitted to the hospital

Savre Digital

Recent Posts

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…

5 hours ago

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് 336 റണ്‍സിന്റെ ചരിത്ര വിജയം

എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…

5 hours ago

മംഗളൂരു-ഷൊർണൂർ റെയിൽ പാത നാലുവരിയാക്കും

ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…

6 hours ago

ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാര്‍ഥി ആശുപത്രിയിൽ

കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…

6 hours ago

വിദേശ ജോലി വാഗ്ദാനം ചെയ്ത് 289 പേരിൽ നിന്ന് 4.5 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ

മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…

7 hours ago

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…

8 hours ago