ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണ്‍ പുതുവത്സരാഘോഷം ജനുവരി 11ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ്  ആന്‍റ് ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ചെണ്ടമേളം, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. മെഗാ ഷോ അടക്കമുള്ള പരിപാടികൾ അരങ്ങേറും.

പരിപാടിയുടെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ / വിധവകൾ / സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ ഉള്ളവരെ കണ്ടെത്തി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ചെയർമാൻ വിജേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 70224 53216.
SUMMARY: Suvarna Karnataka Kerala Samajam Chikkabanawara-Abigare Zone New Year Celebration on January 11th

NEWS DESK

Recent Posts

കരൂര്‍ റാലി ദുരന്തം; സുപ്രീം കോടതിയെ സമീപിച്ച്‌ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ അപകടത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാൻ…

24 minutes ago

മുഖ്യമന്ത്രിയുടെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും വസതിയിലും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയില്‍ ഭീഷണി…

1 hour ago

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല: കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ…

2 hours ago

ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു

കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഷിനോജ്, വിജിത്ത് എന്നിവര്‍ കൊല്ലപ്പെട്ട…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമല വിഷയം ഉയർത്തിയാണ് ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ദേവസ്വം മന്ത്രി രാജിവെക്കുന്നതുവരെയും ദേവസ്വം…

4 hours ago

തുമകുരുവില്‍ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ 7 പേർ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

ബെംഗളൂരു: കർണാടകയിലെ തുമകുരു മാർക്കോനഹള്ളി ഡാമിൽ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ…

4 hours ago