ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം മാഗഡി റോഡ് സോണ്‍ സംഘടിപ്പിച്ച കര്‍ണാടക കേരള പിറവി ആഘോഷം- സുവര്‍ണ്ണോത്സവം സുങ്കതകട്ടെ ട്രിനിറ്റി മോട്ടോര്‍സ് റോഡിലെ ബിസിഎന്‍ ഗ്രാന്‍ഡ്യൂര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നു. രാവിലെ 9 മണി മുതല്‍ സോണ്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഉച്ചയ്ക്ക് നടന്ന പൊതുസമ്മേളനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഹരിലാല്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടക വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നാഗലക്ഷ്മി ചൗധരി മുഖ്യ പ്രഭാഷണം നടത്തി ഡോ. വാസുദേവ് ആര്‍, ഡെന്നിസ് വര്‍ഗീസ്, ജീനസ്, ചലച്ചിത്ര താരം പ്രമോദ് വെളിയനാട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ്, സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടില്‍, സെക്രട്ടറി കെ എസ് മഞ്ജുനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മെല്‍ബിന്‍ മൈക്കിള്‍, കണ്‍വീനര്‍ എന്‍ വത്സന്‍, സോണല്‍ ട്രഷറര്‍ അജിമോന്‍, കണ്‍വീനര്‍ സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൈക്കം വിജയലക്ഷ്മി, മഹേഷ് കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിനിമ പിന്നണിഗായകരും ടെലിവിഷന്‍ ഗായകരും ചേര്‍ന്ന് അണിനിരന്ന മെഗാ ഷോയും അരങ്ങേറി.
<br>
TAGS : KNSS
SUMMARY : Suvarna Karnataka Kerala Samajam Magadi Road Zone Suvarnanotsavam
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…