Categories: ASSOCIATION NEWS

സുവര്‍ണ കര്‍ണാടക കേരളസമാജം സുവര്‍ണ ഭവനം പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍ധനരായ ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നടപ്പാക്കുന്ന ‘സുവര്‍ണ ഭവനം’ പദ്ധതിക്ക് ബെംഗളൂരുവില്‍ തുടക്കമായി. എസ് ജി പാളയ സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിഡിഎ മുന്‍ ചെയര്‍മാന്‍ കെ മത്തായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ സമര്‍പ്പണം പ്രൊജക്റ്റ് ഷെല്‍ട്ടര്‍ ഡയറക്ടര്‍ റവ. ഫാദര്‍ ജോര്‍ജ് കണ്ണന്താനം നിര്‍വഹിച്ചു.

സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് രാജന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസഫ്, സുവര്‍ണ ഭവനം പദ്ധതി ചെയര്‍മാന്‍ ബിജു കോലംകുഴി, ചീഫ് കോര്‍ഡിനേറ്റര്‍ കെ പി ശശിധരന്‍, കോറമംഗല സോണ്‍ ചെയര്‍മാന്‍ മധു മേനോന്‍,എസ്.ജി. പാളയ വാര്‍ഡ് മുന്‍ കോര്‍പറേറ്റര്‍ എന്‍. മഞ്ജുനാഥ്, കര്‍ണാടക മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കവിത ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.

101 വിടുകളുടെ പദ്ധതിയുമായിട്ടാണ് സംഘടന മുന്നോട്ട് പോകുന്നത് ആദ്യഘട്ടത്തിന്റെ 15 ഭവനത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭി ക്കുമെന്ന് പ്രസിഡന്റ് രാജന്‍ ജോക്കബ് അറിയിച്ചു. സ്‌പോണ്‍സേഴ്സ്, ജില്ലാ നേതാക്കള്‍, സോണ്‍ നേതാക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ട്രഷറര്‍ അനില്‍ പ്രകാശ്, വൈസ് പ്രസിഡന്റ് അജു കുത്തൂര്‍, ജോയിന്റ് സെക്രട്ടറിമാരായ രമേശന്‍, ജയരാജന്‍, ജോയിന്റ് ട്രഷറര്‍ രാംദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സോണുകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരുന്നു.
<BR>
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam Suvarna Bhavanam project started

Savre Digital

Recent Posts

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…

11 minutes ago

പേര് ഒഴിവാക്കിയത് അനീതി: വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…

38 minutes ago

‘എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ, കേവല ദാരിദ്ര്യവിമുക്ത കേരളം’; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍…

2 hours ago

നടി മീരാ വാസുദേവ് മൂന്നാമതും വിവാഹമോചിതയായി

കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച്‌ നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…

2 hours ago

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

3 hours ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

4 hours ago