ASSOCIATION NEWS

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം “ജോസ് ആലുക്കാസ് വർണ്ണങ്ങൾ’ 25” കൊത്തന്നൂര്‍ സാം പാലസിൽ നടന്നു. നിർധനരായ ഏഴ് യുവതി-യുവാക്കളുടെ സമൂഹ വിവാഹവും, മൂന്ന് കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ വിതരണവും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു. മുൻ മന്ത്രിയും, കെ. ആർ. പുരം എം.എൽ.എയുമായ ബി.എ. ബസവരാജ് ഓണാഘോഷവും, ജോസ് ആലുക്കാസ് എം.ഡി.ജോൺ ആലുക്കാ സമൂഹ വിവാഹവും ഉദ്ഘാടനവും ചെയ്തു.

3000 ത്തോളം പേർ പങ്കെടുത്ത ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിച്ച ഫ്യൂഷൻ മെഗാ ഷോ, എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. സോൺ ചെയർമാൻ ടോണി കടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ പി ശശിധരൻ, ജില്ലാ അധ്യക്ഷൻ സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ എസ് മഞ്ജുനാഥ്, സോൺ കൺവീനർ ദിവ്യ രാജ്, ഫിനാൻസ് കൺവീനർ അനീഷ് മറ്റം, അനീഷ് ബേബി, തങ്കം ജോഷി, മുകേഷ് സിംഗ്, സാം ചെല്ലതുരൈ എന്നിവർ പങ്കെടുത്തു.
SUMMARY: Suvarna Kothannur Zone Onam Celebration and Community Wedding


SUMMARY: Suvarna Kothannur Zone Onam Celebration and Community Wedding

NEWS DESK

Recent Posts

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

47 minutes ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

50 minutes ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

1 hour ago

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…

2 hours ago

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

3 hours ago

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

3 hours ago