നിലമ്പൂര്‍: വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം. പ്രതിസന്ധി ഉണ്ടെങ്കിലും തനിക്ക് നിലമ്പൂരില്‍ ജയിക്കാന്‍ കഴിയുമെന്നും അന്‍വര്‍ പറഞ്ഞു. സ്വരാജ് രണ്ടാം സ്ഥാനത്ത് ആയേക്കും, ഷൗക്കത്ത് മൂന്നാം സ്ഥാനത്ത് ആകാനും സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തില്‍ പ്രാദേശിക സര്‍വേ നടത്തിയെന്നും തനിക്ക് പ്രയാസമുള്ള കാര്യമാണ് അറിഞ്ഞതെന്നുമാണ് അന്‍വര്‍ പറഞ്ഞത്.
10000 ത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചു. അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും സ്വരാജിന് ഇത് വലിയ ആശ്വാസമായെന്നും അദ്ദേഹം വ്യക്തമാക്കി. സ്വരാജ് 35000 വോട്ട് പിടിക്കൂമെന്ന് താന്‍ പറഞ്ഞത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്‍വറിന് വോട്ട് ചെയ്താല്‍ ഷൗക്കത്ത് ജയിക്കും എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ലേക്ക് യുഡിഎഫ് വോട്ടുകള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
”മലയോര കര്‍ഷക വോട്ടുകള്‍ 90% മുകളില്‍ എനിക്ക് ലഭിച്ചു. സ്ത്രീ വോട്ടുകളും അനുകൂലമായി. യുവാക്കളുടെ വോട്ടും ലഭിക്കുമെന്ന് സര്‍വേ റിപോര്‍ട്ട്. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍, പ്രതിപക്ഷ നേതാവിന്റെ തന്നോടുള്ള സമീപനം അടക്കം വോട്ടര്‍മാരെ സ്വാധീനിച്ചു. താന്‍ ജയിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് ഈ വോട്ടുകള്‍ പോയത്. യുഡിഎഫ് ലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫ് ലേക്ക് പോയത് കൊണ്ടാണ് സ്വരാജ് രണ്ടാം സ്ഥാനത്ത് വരുന്നത്,” പി.വി അന്‍വര്‍ പറഞ്ഞു.
SUMMARY: Swaraj got nearly 10000 votes from UDF that she deserved’; PV Anwar with allegations of cross vote
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…