ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ കർണാടക സംഘടിപ്പിക്കുന്ന “സ്വരാഞ്ജലി – ജാനകിയമ്മയ്ക്ക് സംഗീത പ്രണാമം” സംഗീതസന്ധ്യ ഓഗസ്റ്റ് 15 ന് വൈകുന്നേരം 4 മുതൽ ഹുളിമാവ് ബന്നാർഘട്ട റോഡ് സാന്തോം പാരിഷ് ബിഇപിഎം ഹാളില്‍ നടക്കും.
ജാനകിആലപിച്ച അനശ്വര ഗാനങ്ങളിലൂടെ സംഗീതാസ്വാദകരെ ഒരുമിപ്പിക്കുന്ന പരിപാടിയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഗീതപ്രേമികൾക്കും പങ്കെടുക്കാം.ജാനകിയമ്മയുടെ ഗാനങ്ങൾ ആലപിക്കാൻ താൽപര്യമുള്ള ഗായകരിൽ നിന്ന് സംഘാടകർ രജിസ്ട്രേഷൻ ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. താൽപര്യമുള്ള ഗായകരും സംഗീതാസ്വാദകരും കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്: 99863 87746, 96201 00245, 94820 79069.
SUMMARY:‘Swaranjali’ musical evening in memory of S. Janaki on August 15
















