കോഴിക്കോട്: കടുത്ത ചൂഷണത്തിനെതിരെ സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാര്‍ജ് വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്.
തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാര്‍ട്ട് പിന്‍വലിക്കുക, സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമരം പൊളിക്കാന്‍ കമ്പനിയും രംഗത്തിറങ്ങി.
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. ഉടന്‍ കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരത്തിലേക്ക് കടക്കാനും ആലോചനയുണ്ട്.
TAGS : SWIGGY
SUMMARY : Swiggy food delivery workers to go on indefinite strike
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…