LATEST NEWS

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞു. രാജ്യം അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുകയാണ്.

സംഭവം നടന്ന ബാർ, ക്രാൻസ്-മൊണ്ടാന പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ലെ കോണ്‍സ്റ്റെലേഷൻ ബാർ ലോഞ്ച് ആണ്. ഈ സംഭവത്തെ തീവ്രവാദ ആക്രമണമായിട്ടല്ല, തീപിടിത്തമായാണ് കണക്കാക്കുന്നതെന്ന് സ്വിസ് അധികൃതർ അറിയിച്ചു. ബാറിന്റെ ബേസ്മെന്റിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്ബോള്‍ 150-ലധികം പേർ ബാറിനുള്ളില്‍ ഉണ്ടായിരുന്നു.

അസാധാരണമായ വരണ്ട കാലാവസ്ഥയില്‍ സ്വിറ്റ്സർലൻഡ് കാട്ടുതീയുമായി പോരാടുന്നതിനിടെയാണ് സംഭവം. അപകടത്തില്‍പെട്ടവരെ എത്രയും വേഗം തിരിച്ചറിയാനും അവരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

SUMMARY: Switzerland bar explosion: Death toll rises to 47

NEWS BUREAU

Recent Posts

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

6 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

7 hours ago

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

8 hours ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

8 hours ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

9 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

9 hours ago