BENGALURU

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കലാസിപാളയ എസ്‌.ജെ. പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായുള്ള റീൽ ഏപ്രിൽ 12-നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.…

6 months ago

വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോ തലമുടി മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: വിഗ് നിർമ്മിക്കാനായി സൂക്ഷിച്ച 300 കിലോയോളം തലമുടി മോഷ്ടിച്ച യുവാവ് പിടിയിൽ. സോളദേവനഹള്ളി ലക്ഷ്മിപുര ക്രോസിലെ വിഗ് സ്റ്റോറേജ് യുണിറ്റിൽ നിന്നാണ് വിഗ് മോഷണം പോയത്.…

6 months ago

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പീനിയ ഫ്ലൈഓവറിൽ വെച്ചാണ് അപകടം. ബാറ്ററി ബോക്സിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു.…

6 months ago

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സഞ്ജയ്‌നഗറിലാണ് സംഭവം. കെട്ടിടത്തിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന മെഹബൂബ് (45), ഭാര്യ പർവീൺ (35) എന്നിവരാണ്…

6 months ago

ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ട്രാക്കിലെ തകരാർ കാരണം മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു. മഹാലക്ഷ്മി സ്റ്റേഷന് സമീപമുള്ള ലൈനിലാണ് ചൊവ്വാഴ്ച വൈകീട്ട് 30 മിനിറ്റിലധികം സർവീസുകൾ തടസ്സപ്പെട്ടത്. വൈകീട്ട്…

6 months ago

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ബസുകൾക്കായി വിമാനത്താവള പരിസരത്ത് ചാർജിംഗ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള…

6 months ago

മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബെംഗളൂരു-ബെള്ളാരി റോഡിലെ കൊഗിലു ക്രോസിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.…

6 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരുക ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഐഎംഡി മഴ പ്രവചിച്ചിട്ടുള്ളത്. ഏപ്രിൽ 19…

6 months ago

പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

ബെംഗളൂരു: ബെംഗളൂരുവിൽ പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് ക്രൂരമർദനം. നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച്‌ മർദിച്ചത്. വാർഡന്റെ തുണി കഴുകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ…

6 months ago

പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ബുധനാഴ്ച ബെംഗളൂരു-പൂനെ ദേശീയപാതയിൽ കൊട്ടെക്കരെയ്ക്ക് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. റോഡിലെ വാട്ടർ…

6 months ago