കാബൂൾ: അഫ്ഗാനിസ്ഥാനിൽ 46 പേരുടെ ജീവനെടുത്ത പാക് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് താലിബാൻ സൈന്യം. ഇന്ന് പുലർച്ചെ ദണ്ഡേ പട്ടാൻ - കുറം അതിർത്തിയിൽ പാക് സൈന്യത്തിന്റെ പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. പാകിസ്ഥാൻ തങ്ങളുടെ മണ്ണിൽ നടത്തിയ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ 19 പാക് സൈനികരും മൂന്ന് സാധാരണക്കാരും അടക്കം 22 പേര് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും വേർതിരിക്കുന്ന ‘ഡ്യൂറൻഡ്’ ലൈനിനപ്പുറത്ത് നിരവധി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധവകുപ്പ് എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തു വന്നത്.
ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി താലിബാൻ സൈന്യം പാകിസ്ഥാനിൽ “പല പോയിന്റുകൾ” ലക്ഷ്യമിട്ടിട്ടുള്ളതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ചൊവ്വാഴ്‌ച പാക്കിസ്ഥാന്റെ ആക്രമണം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാക് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ആക്രമണം നടത്തുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചതായി പാകിസ്ഥാൻ നിരന്തരം ആരോപിച്ചിരുന്നു.
2023-ൽ പാകിസ്ഥാനിലെ ഭീകരാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 2022-നെ അപേക്ഷിച്ച് 56 ശതമാനം വർധിച്ചതായി ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
<BR>
TAGS : PAKISTAN | TALIBAN ATTACK
SUMMARY : Taliban forces retaliate against Pakistani airstrikes; 19 Pakistani soldiers killed
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…