ചെന്നൈ: തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ വിവരം താരങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുകുടുംബാംഗങ്ങളും മാത്രമടങ്ങുന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്. ഈ വർഷം അവസാനം വിവാഹം നടത്താനാണ് തീരുമാനമെന്നാണ് വിവരം. ഇരുവീട്ടുകാര്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങ് ആയാണ് നിശ്ചയം നടത്തിയത്.
വിശാൽ തന്നെയാണ് സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ഇന്ന് പിറന്നാൾ ദിനം കൂടിയാണ്. ‘എന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാർത്ത കൂടി പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു’- വിശാൽ കുറിച്ചു.
പതിനഞ്ചുവർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് തമിഴ് താരങ്ങളായ വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. 48-ാം വയസിൽ പ്രണയസാഫല്യമായതിന്റെ ആഹ്ളാദത്തിലാണ് വിശാൽ. അടുത്തിടെ ധൻസിക നായികയായി എത്തുന്ന യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
35 കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺ മൈ, പരദേശി എന്നീ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ സൽമാൻ നായകനായ ആന്തോളജി ചിത്രം സോളോയിൽ ഒരു നായികയായി മലയാളസിനിമയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ വിശാലിന്റെ കൂടെ അഭിനയിച്ചിട്ടില്ല. താരസംഘടനയായ നടികർ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം ലഭിച്ച ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് വിശാൽ മുൻപ് പറഞ്ഞിരുന്നു.
SUMMARY: Tamil actor Vishal engaged to actress Dhansika
കൊച്ചി: നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യല്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തില്‍ ഉണിക്യഷ്ണൻ പോറ്റി കസ്റ്റഡിയില്‍. ഉണ്ണികൃഷ്ണൻ പോറ്റിയെ ചേദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം…
ബെംഗളൂരു: ആയുർവേസൗധയുടെ ബെംഗളൂരുവിലെ ചികിത്സ കേന്ദ്രം പത്താം വർഷത്തിലേക്ക്. വാര്‍ഷികത്തിന്റെ ഭാഗമായി ഭാഗമായി വിവിധ വെബിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീശ്രി…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക കാർഡ് വിതരണവും ഐഎസ്ആർഒ റോഡിലുള്ള സൊസൈറ്റി ഹാളിൽ…
ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ ബെംഗളൂരു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്…
ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തില്‍ ചർച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര…