ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു
1967ൽ മൂന്നാറിൽ ആയിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും അദ്ദേഹത്തിന്റേതാണ്. ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
2015 ൻ്റെ തുടക്കത്തിൽ എആർ മുരുകദോസിൻ്റെ പ്രൊഡക്ഷൻ ഹൗസിനായി ആദംസ് ആപ്പിൾ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ എസ്.എസ്.സ്റ്റാൻലി തീരുമാനിച്ചിരുന്നു. വൈഭവിനെയും ആൻഡ്രിയ ജെറമിയയെയും അഭിനേതാക്കളെ അവതരിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ ഈ പ്രോജക്ട് യാഥാർത്ഥ്യമായില്ല. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം.
<BR>
TAGS : SS STANLEY | TAMIL CINEMA
SUMMARY : Tamil director and actor SS Stanley passed away
ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി…
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്സിന്റെയും…
ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ…
ബെംഗളൂരു: കോട്ടയം വൈക്കം തലയോലപ്പറമ്പ് വാക്കയിൽ ഗോപാലകൃഷ്ണ കൈമൾ (84) ബെംഗളൂരുവിൽ അന്തരിച്ചു. വിദ്യാരണ്യപുര ഫസ്റ്റ് ക്രോസിൽ ആയിരുന്നു താമസം.…
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി പോയ ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ…