ബെംഗളൂരു: ബെംഗളൂരു അതിർത്തിയായ തമിഴ്നാട്ടിലെ ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. 2000 ഏക്കർ സ്ഥലത്ത് വ്യാപിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളം നിർമ്മിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹൊസൂരിനെ ഒരു പ്രധാന സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് പദ്ധതിയെന്നും സംസ്ഥാനത്തെ ഹൊസൂർ, കൃഷ്ണഗിരി, ധർമപുരി മേഖലകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വിമാനത്താവളം സഹായകമാകുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുള്ള വിമാനത്താവളമായിരിക്കും ഹൊസൂരിലെതെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഹൊസൂരിൽ വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ഗുണം ചെയ്യുക ബെംഗളൂരുവിന് കൂടിയാണ്. പ്രത്യേകിച്ച് തെക്കന്‍ ബെംഗളൂരുവിലെ ആളുകള്‍ക്ക്. ചന്ദാപുര, അത്തിബെലെ, ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വിമാനത്താവളം ഗുണകരമാകും. ഈ ഭാഗത്തുള്ളവർക്ക് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ ഹൊസൂർ വിമാനത്താവളമാകും സഹായമാകുക. ഇവിടങ്ങളില്‍ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് എത്താന്‍ ഒരു മണിക്കൂറിലേറെ സമയം വേണം. അതേസമയം ഇലക്‌ട്രോണിക് സിറ്റിയിൽനിന്ന് അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹൊസൂരിലേക്ക് എത്തിച്ചേരാം. ഇരു ജില്ലകളുടേയും വ്യാവസായിക വികസനത്തിനും പുതിയ വിമാനത്താവളം സഹായകരമാകും.
<BR>
TAGS : TAMILNADU | BENGALURU | AIRPORT | HOSUR
SUMMARY : Tamil Nadu Announces International Airport at Hosur; The project is very beneficial for South Bengaluru
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…