ചെന്നൈ: ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍. പോലിസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.
അതേസമയം തമിഴ്നാട്ടില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി. തമിഴിസൈ സൗന്ദർരാജൻ, വിനോജ് പി. സെല്‍വം തുടങ്ങിയവരുടെ വീട് പോലീസ് വളഞ്ഞതിന് പിന്നാലെയാണ് പരാതി. ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേടെന്ന ഇഡി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഇന്ന് പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവർത്തകർ തടിച്ച് കൂടുകയായിരുന്നു. വലിയ രീതിയില്‍ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ പോലീസിനേയും വിന്യസിച്ചിരുന്നു. രാജരത്തിനം സ്റ്റേഡിയത്തില്‍ നിന്ന് ടാസ്മാക് ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനിറങ്ങിയ ബിജെപി പ്രവർത്തകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
TAGS : TAMILNADU NEWS
SUMMARY : Tamil Nadu BJP state president K. Annamalai arrested
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…