LATEST NEWS

ഹിന്ദി നിരോധിക്കാൻ തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാനൊരുങ്ങി ഡിഎംകെ സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ ഉടനീളമുള്ള ഹിന്ദി ഹോര്‍ഡിങ്ങുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുകയാണ് ബില്ലിന്റെ ഉദ്ദേശമെന്ന് ഇക്കണോമിക് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ത്രിഭാഷ ഫോര്‍മുലയുടെ പേരില്‍ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി ശ്രമങ്ങളെ തമിഴ്നാട് എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഒരുപടി കൂടി കടന്നാണ് ഹിന്ദി ഭാഷാ നിരോധന ബില്‍ ഡിഎംകെ അവതരിപ്പിക്കുന്നത്.

ത്രിഭാഷ ഫോര്‍മുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നാണ് സ്റ്റാലിന്‍ പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പ് സമയത്തും ഭാഷാ വിഷയം ഡിഎംകെ ചര്‍ച്ചയാക്കിയിരുന്നു.

SUMMARY: Tamil Nadu government’s move to ban Hindi

NEWS BUREAU

Recent Posts

റെയിൽ വൺ ആപ്പിൽ 3% ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ ആറുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…

19 minutes ago

കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് (32)​ എന്ന…

1 hour ago

അതിശൈത്യം: തണുത്തുവിറച്ച് ഉത്തരേന്ത്യ, വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…

2 hours ago

ശബരിമലയിൽ നടന്നത് വന്‍ കൊള്ള; ക​ട്ടി​ളപ്പാളി, ദ്വാ​ര​പാ​ല​ക ശിൽപ്പങ്ങളിൽ സ്വ​ർ​ണം കു​റ​വെന്ന് സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം

കൊച്ചി: ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് വ്യക്തമാക്കി ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി…

2 hours ago

സാംബയിൽ പാക് ഡ്രോൺ; അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ…

2 hours ago

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി…

3 hours ago