ചെന്നൈ: നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം.
കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാര്‍ ഇതേസ്ഥലത്തുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചതോടെയാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍, കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം. സേലത്ത് ലോഹവ്യാപാരിയായ മണികണ്ഠന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
TAGS : TAMILNADU | DEAD
SUMMARY : Family of five dead inside the car
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…