Categories: KARNATAKATOP NEWS

ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കലബുർഗി ഷഹ്ബാദിലെ ഭങ്കുർ ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടം. ടാങ്കർ ലോറി കടയ്ക്ക് സമീപം നിർത്തി സാധനം വാങ്ങാൻ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. കടയുടമയ്ക്ക് നിസാരമായി പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കലബുർഗി പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Tanker lorry with diesel crashed into shop

Savre Digital

Recent Posts

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്തുവിട്ട് കാന്തപുരം

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. പ്രാര്‍ഥനകള്‍ ഫലം കാണുന്നുവെന്നും അദ്ദേഹം…

14 minutes ago

സ്കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതേസമയം, ചര്‍ച്ച തീരുമാനം…

1 hour ago

ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിന്റെ മോചന ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സർക്കാർ. ഷെറിൻ ഉള്‍പ്പെടെ 11 തടവുകാർക്ക് ശിക്ഷാ…

2 hours ago

മില്‍മ പാലിന്‍റെ വില ഉടൻ കൂട്ടില്ല

തിരുവനന്തപുരം: പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മില്‍മ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ…

2 hours ago

ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയായി; ശുഭാംശുവും സംഘവും ഭൂമിയില്‍

ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്നലെ വൈകിട്ട് യാത്ര തുടങ്ങി ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 3…

3 hours ago

പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയില്‍ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ…

4 hours ago