മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്നും നികുതി ഈടാക്കൽ ഊർജിതമാക്കുന്നു

ബെംഗളുരു: ബെംഗളൂരുവിൽ ഒരു വർഷത്തിലേറെയായി ഓടുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്ന് റോഡ് നികുതി ഈടാക്കാനുള്ള നടപടികൾ ഊർജിതമാക്കി ഗതാഗത വകുപ്പ്. നികുതി വെട്ടിക്കാനായി അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറുകളെയാണ് ഗതാഗത വകുപ്പ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഉയർന്ന നികുതി ഒഴിവാക്കാനായി മറ്റു സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പതിവാണ്. ആഡംബര കാറുകളാണ് ഇതിലേറെയും. 20 ലക്ഷത്തിൽ കൂടുതൽ വിലയുള്ള കാറുകൾ കർണാടകയിൽ രജിസ്റ്റർ ചെയ്യാന്‍ 18% നികുതി നൽകേണ്ടിവരുമ്പോൾ, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. ഇത്തരത്തില്‍ ഉയർന്ന നികുതി സ്ലാബുകൾ ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് 40 ഉദ്യോസ്ഥർ അടങ്ങുന്ന 10- അംഗ സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിൽ 28 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്.  ബിഎംഡബ്ല്യു, പോർഷെ, മെഴ്‌സിഡസ് ബെൻസ്, ഓഡി, റേഞ്ച് റോവർ, എന്നിങ്ങനെയുള്ള ആഡംബര ബ്രാൻഡുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.

മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങൾ ഒരു വര്‍ഷത്തിലധികം സംസ്ഥാനത്ത് ഓടിക്കണമെങ്കിൽ റീ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.

<br>
TAGS : ROAD TAX
SUMMARY : Tax collection from vehicle owners from other states is being intensified.

Savre Digital

Recent Posts

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയിലും പാലക്കാടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും…

15 minutes ago

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവിൽ വെച്ചാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു.പുക…

42 minutes ago

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; തിരുവനന്തപുരത്ത് 79കാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ്…

1 hour ago

ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം

ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം  'പൊലിമ 2025' കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ…

2 hours ago

ശക്തമായ മഴ: ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൊടുപുഴ: ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്.…

2 hours ago

ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച്‌ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ്…

3 hours ago