ബെംഗളൂരു : ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ. നഗരത്തിലെ കാമരാജ് റോഡിലെ ആർമി സ്കൂൾ പരിസരത്തുനിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച റണ്ണിൽ വിവിധ വിഭാഗങ്ങളായി 35,000 പേരാണ് ഇത്തവണ പങ്കെടുത്തത്. ഭിന്നശേഷി വിഭാഗത്തിൽ വീൽചെയറിലും വാക്കറിലുമായി മത്സരിക്കാൻ എത്തിയവരും, 5 കിലോ മീറ്റർ മജ റണ്ണിലെ സ്കൂൾ വിദ്യാർഥികളും, ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യവും, സീനിയർ സിറ്റിസൻ റൈസിൽ പങ്കെടുത്ത ആളുകളുടെ നിശ്ചയദാർഢ്യവും അക്ഷരാർത്ഥത്തിൽ നഗരത്തെ ആവേശത്തിലാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര തുടങ്ങിയവർ മാരത്തൺ മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
10 കെ മാരത്തൺ വനിതാവിഭാഗത്തിൽ ഉഗാണ്ടയുടെ സാറ ചെലങ്ങ (0:31:07), പുരുഷവിഭാഗത്തിൽ ജോഷ്വ ചെപ്‌തെഗെ എന്നിവർ (0:27:53) ജേതാക്കളായി. ടിസിഎസ് വേൾഡ് 10 കെ കിരീടം നേടുന്ന ആദ്യ ഉഗാണ്ട സ്വദേശികളാണ് ഇരുവരും. ഇന്ത്യൻ എലൈറ്റ് പുരുഷ വിഭാഗത്തിൽ അഭിഷേക് പാലും (0.29: 12) വനിതാവിഭാഗത്തിൽ സഞ്ജീവനി ജാദവും (0:34:16) ജേതാക്കളായി.
<BR>
TAGS : TCS WORLD 10K MARATHON
SUMMARY : TCS World Marathon turns Bengaluru into a sea of excitement;
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…