തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ് അനൂപ്.
വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പോലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
SUMMARY: Teacher arrested for abusing VS on social media
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ (AI…
ബെംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന് (എസ്എംഎഫ്) ബെംഗളൂരു ജില്ല അഡ്ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജലീൽ പുനലൂർ…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു.…
ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ്…