LATEST NEWS

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു; ബന്ധു അറസ്റ്റില്‍

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ ബസാരിക്കട്ടെയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. 25-കാരിയായ സ്കൂളധ്യാപികയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപികയുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധു ഭവിത്തിനെ (30) ജയാപുര പോലീസ് അറസ്റ്റ് ചെയ്തു.

സർക്കാർ സ്കൂളിൽ താത്കാലിക അധ്യാപികയാണ് യുവതി. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.

യുവതിയും കൂലിത്തൊഴിലാളിയായ ഭവിത്തും തമ്മിൽ പരിചയക്കാരായിരുന്നു. ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി ശിവമോഗ ആശുപത്രിയില്‍ ചികിത്സയിലാണ്.

SUMMARY: Teacher attacked, stripped naked, tied to a tree and beaten for rejecting a love proposal; Relative arrested

 

NEWS DESK

Recent Posts

ശ്വാസംമുട്ടി ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…

4 minutes ago

കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു

തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ…

1 hour ago

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; മകൻ അമ്മയെ കഴുത്തറത്ത് കൊന്നു

തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ്…

1 hour ago

ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…

2 hours ago

ബേഗൂര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…

2 hours ago

കലാകൈരളി ഓണാഘോഷം

ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ്…

2 hours ago