തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ മറുപടിപ്രസംഗം നടത്തിയ അധ്യാപകന്‍ അതേ വേദിയില്‍ മരിച്ചു. ഭരതന്നൂര്‍ ഗവ.എച്ച്‌എസ്‌എസ് ഹിന്ദി അധ്യാപകന്‍ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയില്‍ വിളവീട്ടില്‍ എസ് പ്രഫുലന്‍ (56) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്നു വിരമിക്കുന്ന പ്രഫുലന് യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
പ്രഫുലന്‍ യാത്രയയപ്പു സ്വീകരണത്തിനുശേഷം സഹപ്രവര്‍ത്തകരോടു മറുപടി പ്രസംഗം നടത്തി മടങ്ങിയെത്തി കസേരയില്‍ ഇരുന്നു. തുടര്‍ന്ന് മറ്റൊരധ്യാപകന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിശ്ചലമായിരിക്കുന്ന ഇദ്ദേഹത്തെക്കണ്ട് സഹപ്രവര്‍ത്തകര്‍ അടുത്തെത്തി കുലുക്കിവിളിക്കുമ്പോഴാണ് അബോധാവസ്ഥയിലാണെന്നു മനസ്സിലാക്കിയത്.
ഉടന്‍തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കെ സിന്ധു (ആനച്ചല്‍ ഗവ. യുപിഎസ് അധ്യാപിക). വില്‍പ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ കലകളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന പ്രഫുലൻ മറുപടിപ്രസംഗത്തില്‍ നാലുവരി കവിതകൂടി പാടിയാണ് വേദി ഒഴിഞ്ഞത്.
TAGS : DEAD
SUMMARY : Teacher collapses and dies after speaking at farewell ceremony
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…