ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദനനെ (30) പോലീസ് അറസ്റ്റു ചെയ്തു.
തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ സ്കൂളില്‍വച്ചായിരുന്നു നാടിനെ നടിക്കിയ കൊലപാതകം നടന്നത്. വിദ്യാർഥികളെ പഠിപ്പിക്കുന്നതിനിടെ പ്രതി കത്തി ഉപയോഗിച്ച് അധ്യാപികയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമണിയെ ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചിരുന്നു. വിവാഹഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
രമണിയും മദനും ഒരേ ഗ്രാമവാസികള്‍ ആയിരുന്നു. മദൻ വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ ഇതു സാധ്യമല്ലെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഗ്രാമത്തിലെ മുതിർന്നവർ മദനെ വിളിച്ച് ഉപദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൊലപാതകം.
TAGS : CHENNAI | CRIME
SUMMARY : The marriage proposal was rejected; The teacher entered the class and was stabbed to death
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…