Categories: KERALATOP NEWS

നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് നിയമനാംഗീകാരം

കോഴിക്കോട്: കട്ടിപ്പാറയില്‍ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം. അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയില്‍ ഫെബ്രുവരി 19 നാണ് അലീന ബെന്നി ആത്മഹത്യ ചെയ്തത്. മാർച്ച്‌ 15 നാണ് അലീനയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്.

9 മാസത്തെ ശമ്പള ആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂള്‍ അധ്യാപികയായിരുന്നു അലീന. അലീന സ്കൂളില്‍ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെതന്നെ ആരോപിച്ചിരുന്നു.

അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പ ളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.

13 ലക്ഷം രൂപ നല്‍കിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളില്‍ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. കാട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.

TAGS : LATEST NEWS
SUMMARY : Teacher who committed suicide after not getting appointment gets legal recognition

Savre Digital

Recent Posts

ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; മുഖ്യ സൂത്രധാരനായ മലയാളി പിടിയില്‍

കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…

2 hours ago

കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…

3 hours ago

പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം

ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…

3 hours ago

ചിന്നസ്വാമി ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…

3 hours ago

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…

3 hours ago

കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്കേറ്റു

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…

4 hours ago