LATEST NEWS

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; കൂടുതല്‍ അന്വേഷണത്തിന് എൻഐഎ

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് എൻഐഎ. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവില്‍ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവില്‍ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം കിട്ടിയെന്നാണ് സവാദിന്‍റെ മൊഴിയിലുള്ളത്.

ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവില്‍ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ നിലപാട് എടുത്തു. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2019ലാണ് പ്രൊഫസർ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്.

SUMMARY: Teacher’s hand amputation case; NIA to investigate further

NEWS BUREAU

Recent Posts

സൗദി അറേബ്യയിൽ വൻ തീപിടിത്തം; മലയാളികളുടേതടക്കം നിരവധി കടകൾ കത്തിനശിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തിൽ വൻ അഗ്നിബാധ. നിരവധി കടകൾ കത്തിനശിച്ചു. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡിൽ…

1 hour ago

സമ്മതിദാനാവകാശം സംരക്ഷിക്കാൻ ജാഗ്രത വേണം – ഡോ. എൻ.എ. മുഹമ്മദ്

ബെംഗളൂരു: വോട്ടവകാശം പൗരൻ്റെ ഏറ്റവും വലിയ കർത്തവ്യമാണെന്നും അത് സംരക്ഷിക്കുന്നതിന് അതീവ ജാഗ്രത ആവശ്യമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട്…

1 hour ago

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ന് വിരമിക്കും

ഡൽഹി: സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ്…

3 hours ago

തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി

ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട​ ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ…

3 hours ago

തേജസ് വിമാന അപകടം; നോവായി വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാല്‍, മൃതദേഹം സുലൂരിലെത്തിച്ചു

ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…

4 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…

4 hours ago