LATEST NEWS

ടി20 ​ലോ​ക​ക​പ്പി​നുള്ള ടീ​മാ​യി: ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ ശു​ഭ​മാ​ൻ ഗി​ല്ലി​ന് ടീ​മി​ലെ​ത്താ​നാ​യി​ല്ല. ജിതേഷ് ശര്‍മയ്ക്കും ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ല.

സ​ഞ്ജു​വി​നെ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റും ഓ​പ്പ​ണ​റു​മാ​യി ടീ​മി​ൽ നി​ല​നി​ര്‍​ത്തി​യ്പ്പോ​ൾ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ജാ​ര്‍​ഖ​ണ്ഡി​നാ​യി തി​ള​ങ്ങി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലെ​ത്തി. ന്യൂ​സി​ല​ൻ‌​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കും ഇ​തേ ടീം ​ത​ന്നെ​യാ​യി​രി​ക്കും ക​ള​ത്തി​ലി​റ​ങ്ങു​ക.

പേ​സ​ര്‍​മാ​രാ​യി ജ​സ്പ്രീ​ത് ബു​മ്ര​യും അ​ര്‍​ഷ്ദീ​പ് സിം​ഗും ഹ​ര്‍​ഷി​ത് റാ​ണ​യും ത​ന്നെ ലോ​ക​ക​പ്പ് ടീ​മി​ലും തു​ട​രും. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും 15 അം​ഗ ടീ​മി​ലെ​ത്തി.

ടീം ​ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് ( ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ ( വൈ​സ് ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഇ​ഷാ​ൻ കി​ഷ​ൻ, റി​ങ്കു സിം​ഗ്.

SUMMARY : Team for T20 World Cup: Shubman Gill and Jitesh Sharma out, Sanju to open

NEWS DESK

Recent Posts

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

46 minutes ago

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…

2 hours ago

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…

2 hours ago

ഇനി ഓര്‍മ്മ, ശ്രീനിവാസന് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…

3 hours ago

ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വെടിവെപ്പ്; 10 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന ന​ഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…

3 hours ago

ധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി

ബെംഗളൂരു:  ഏറെ വിവാദമായ ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി…

5 hours ago