LATEST NEWS

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത പോലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോള്‍ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

SUMMARY: Tear gas explosion during training in Karunagappally; Three police officers injured

NEWS BUREAU

Recent Posts

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

53 minutes ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

3 hours ago

അതിര്‍ത്തി കടന്നെത്തിയ പ്രണയം; പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടി ഇന്ത്യാതിര്‍ത്തിയിലെത്തിയ കമിതാക്കളെ പിടികൂടി

കച്ച്‌: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…

3 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…

4 hours ago

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര നാറാണിയിലാണ് സംഭവം. കാരക്കോണം ‌പി പി എം…

5 hours ago

നടിയെ ആക്രമിച്ച കേസ്: മൊഴി നല്‍കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദമുണ്ടായിരുന്നു; ഉമ തോമസ് എംഎല്‍എ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന ഘട്ടത്തില്‍ പി.ടി. തോമസിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ…

5 hours ago