BENGALURU UPDATES

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു. കൊഡിഗെഹള്ളി സ്വദേശിയും വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ സുകൃത് കേശവ് (23) ആണ് അറസ്റ്റിലായത്. റോഡിലെ പകപോക്കലിനെ തുടർന്ന് ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്.

ഒക്ടോബർ 26-ന് സദാശിവനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാഹനാപകടക്കേസ് ആണ് ഇപ്പോൾ കൊലപാതക ശ്രമമായി മാറിയത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. വിദ്യാരണ്യപുര സ്വദേശി വിനീത് എ. (33), ഭാര്യ അനികിത (31) അവരുടെ ഇളയകുട്ടി എന്നിവരാണ് സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡ് ഡിവൈഡറിൽ ഇടിച്ചു വീണു. എന്നാല്‍ സുകൃത് ഗൗഡ സഹായിക്കാൻ നിൽക്കാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരുക്കേറ്റ മൂവരെയും വഴിയാത്രക്കാർ എം.എസ്. രാമയ്യ ആശുപത്രിയിലെത്തിച്ചു.

സി.സി.ടി.വി. ദൃശ്യങ്ങളിൽ, സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ സുകൃത് കേശവ് മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതായി കാണാം. അപകടം നടന്ന ശേഷം കാർ നിർത്താതെ പോകുന്നതും, സമീപത്തുണ്ടായിരുന്നവർ ദമ്പതികളെ രക്ഷിക്കാൻ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിൽ ട്രാഫിക് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ സദാശിവനഗർ പോലീസിന് കൈമാറുകയും സോഫ്റ്റ്‌വെയർ എൻജിനീയറായ സുകൃത് കേശവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തു.  നവംബര്‍ 13 ന് ബാലാജി ലേഔട്ടിനു സമീപത്തു നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
SUMMARY: A techie who tried to kill a couple by hitting them with a car in Bengaluru was arrested

NEWS DESK

Recent Posts

മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 പേർ മരിച്ചു; നൂറോളം പേർ ഗുരുതരാവസ്ഥയിൽ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…

2 hours ago

ബ്രഹ്മാണ്ഡ ചിത്രം ’45’-ന്റെ മലയാളം പതിപ്പ് നാളെ മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…

2 hours ago

റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…

2 hours ago

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ സി​ബി​ന…

3 hours ago

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…

3 hours ago

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…

4 hours ago