LATEST NEWS

സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കു പറന്നുയർന്ന വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു മണിക്കുറിനു ശേഷം കൊച്ചിയില്‍ തിരിച്ചു ലാൻഡ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 11.10നു പുറപ്പെട്ട 6ഇ-1403 ഇൻഡിഗോ വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ആയപ്പോള്‍ തിരിച്ചെത്തിയത്. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് എന്തു സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്നതു സംബന്ധിച്ച്‌ വ്യക്തതയില്ല.

ഇക്കാര്യത്തില്‍ ഇൻഗിഡോ വിമാനക്കമ്പiനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുമായി പുലർച്ചെ 3.30ന് മറ്റൊരു വിമാനം അബുദാബിയിലേക്കു പുറപ്പെട്ടു. ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ മറ്റൊരു ക്രൂ സംഘമാണ് ഈ വിമാനത്തില്‍ പോയത്.

SUMMARY: Technical fault; IndiGo flight lands back in Kochi

NEWS BUREAU

Recent Posts

കെപിസിസി സമൂഹമാധ്യമ ചുമതലയില്‍ നിന്ന് വി ടി ബല്‍റാം രാജിവെച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ…

48 minutes ago

മുംബൈയില്‍ ചാവേര്‍ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച്‌ മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു.…

2 hours ago

യു എൻ വാർഷിക സമ്മേളനം; പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കില്ല

ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പങ്കെടുത്തേക്കും. റഷ്യയിൽ നിന്ന്…

4 hours ago

ഓണക്കാലം: പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വില്‍പ്പനയുമായി മില്‍മ. പാല്‍, തൈര്, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മില്‍മ കൈവരിച്ചത്. ഉത്രാട…

4 hours ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം

വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന് ഗുരുതര പരുക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരുക്കേറ്റത്.…

5 hours ago

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; അയൽവാസി കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയൽവാസി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച…

5 hours ago