ബെംഗളൂരു: ജ്യൂസ് ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു. മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ താമസിക്കുന്ന നിധി ആണ് മരിച്ചത് മതി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു. കറ്റാർവാഴ ജ്യൂസ് ആണെന്ന് തെറ്റിദ്ധരിച്ചാണ് നിധി കീടനാശിനി കുടിച്ചത്.
ചില ആരോഗ്യപ്രശ്നങ്ങൾ കാരണം നിധി എല്ലാദിവസവും കറ്റാർവാഴ ജ്യൂസ് കുടിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നിധിയുടെ മാതാപിതാക്കൾ ജ്യൂസിന്റെ കുപ്പിയിൽ കീടനാശിനി നിറച്ചുവെച്ചിരുന്നു. ഇതറിയാതെ നിധി കീടനാശിനി കുടിക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻ കെമ്പെഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബൈതരായണ പുര പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: 14-year-old girl consumes herbicide kept in aloe vera juice bottle
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിൽ…
കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…