തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തീർത്ഥഹള്ളി താലൂക്ക് തഹസിൽദാർ ജി.ബി. ജക്കനഗൗഡർ (54) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ജക്കനഗൗഡർ ചൊവ്വാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു.

ബുധനാഴ്ച മടങ്ങിയെത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ വൈകീട്ട് ആയിട്ടും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ഉപ്പാർപേട്ട് പോലീസ് നടത്തിയ തിരച്ചിലിലാണ് ലോഡ്ജിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഗദഗ് സ്വദേശിയായ ഉദ്യോഗസ്ഥന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. മുൻ മന്ത്രിയും തീർത്ഥഹള്ളി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര ലോഡ്ജിലെത്തി വിവരങ്ങൾ ആരാഞ്ഞു. അസിസ്റ്റൻ്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണമെന്ന ജ്ഞാനേന്ദ്ര പറഞ്ഞു. അദ്ദേഹം ഒരു നല്ല ഉദ്യോഗസ്ഥനും കഠിനാധ്വാനിയുമാണ്.ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അദ്ദേഹം മനസ്സിലാക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നാൽ മാത്രമേ മരണകരണം വ്യക്തമാകുകയുള്ളു. വിശദ അന്വേഷണം നടത്താൻ പോലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: Tirthahalli tahsildar found dead in Bengaluru

Savre Digital

Recent Posts

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…

13 minutes ago

കുന്ദലഹള്ളി കേരളസമാജം കവിതാരചനാ മത്സരം

ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…

15 minutes ago

താമരശ്ശേരി ചുരം ആറാംവളവിൽ പുലർച്ചെ അഞ്ചുമണിയോടെ ഡീസൽ തീർന്ന് ലോറി കുടുങ്ങി; ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവില്‍ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വയനാട് ഭാഗത്തേക്ക്…

19 minutes ago

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി ഫ്ളാഗ്‌ ഓഫ് ചെയ്യും. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി…

39 minutes ago

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

9 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

10 hours ago