കോഴിക്കോട്: കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ചൂടിനൊപ്പം അള്‍ട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതില്‍ വർധനയുണ്ടായിരിക്കുന്നത്.
കടുത്ത ചൂടും അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും വർധിച്ച സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ അള്‍ട്രാ വയലറ്റ് ഇൻഡക്സ് ഇന്നലെ 11 ആയി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല, പൊന്നാനി, എന്നി പ്രദേശങ്ങളില്‍ യുവി ഇൻഡക്സ് 8 മുതല്‍ 10 വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
TAGS : LATEST NEWS
SUMMARY : Heatwave to continue today; Yellow alert in eight districts of Kerala
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…