ഇടുക്കി: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറിൽ തണുപ്പ് കൂടി വരുന്ന സാഹചര്യമാണുള്ളത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്. അരുവിക്കാട് എസ്റ്റേറ്റിൽ ഇന്ന് ഒരു ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു.
മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ ചെണ്ടുവര എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിവിഷനിൽ നാല്, ലക്ഷ്മി എസ്റ്റേറ്റിൽ മൂന്ന്, മൂന്നാറിലും സമീപ പ്രദേശങ്ങളിലും യഥാക്രമം നാല്, അഞ്ച് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികൾ കട്ടപിടിച്ചു കിടന്നു.ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറിൽ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
2024 ഡിസംബർ 23ന് താപനില മൈനസ് രണ്ടിലെത്തിയിരുന്നു. അതേ അവസ്ഥയിലേക്കാണ് കാലാവസ്ഥ മാറ്റമുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്ത രണ്ടു ദിവസങ്ങളിലും താപനില കുറയുമെന്നാണ് പ്രതീക്ഷ.
SUMMARY: Temperatures in Munnar below zero
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…